Welcome to Almas College of Vocational Studies
Malappuram-676503, Kerala

ബി. വോക്, പുതുതലമുറയുടെ തൊഴിലധിഷ്ഠിത ബിരുദപഠനം

  • Home
  • Blog
  • ബി. വോക്, പുതുതലമുറയുടെ തൊഴിലധിഷ്ഠിത ബിരുദപഠനം

പ്ലസ്‌ടു കഴിഞ്ഞവർക്കായി നൈപുണ്യ വികസനവും, സംരഭകത്വ പരിശീലനവും ബിരുദപഠനത്തിൽ സംയോജിപ്പിച്ചുക്കൊണ്ട് 2014-ൽ യു.ജി.സി ആവിഷ്കരിച്ച പുതുതലമുറ തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സുകളാണ്, B. voc അഥവാ Bachelor of Vocation. പ്രാക്ടിക്കൽ പഠനത്തിന് മുൻ‌തൂക്കം നൽകി ഇൻഡസ്ട്രിക് ആവശ്യമായ മനുഷ്യ വിഭവശേഷി വർദ്ധിപ്പിക്കുക എന്നതാണ് B. voc കോഴ്സിന്റെ ലക്ഷ്യം. ഇൻഡസ്ട്രി പാർട്നെർസുമായി സഹകരിച്ച് തൊഴിൽ മേഖലക്ക് ആവശ്യമായ പ്രായോഗിക പരിജ്ഞാനം പഠനകാലത്ത് തന്നെ സ്വായത്തമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും, ഏത് ജോലിയാണോ ഒരു വിദ്യാർത്ഥി ആഗ്രഹിക്കുന്നത് ആ തൊഴിലിന് വേണ്ട എല്ലാ നൈപുണ്യവും പ്രായോഗിക തലത്തിൽ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് B. voc കോഴ്‌സുകളിലൂടെ നടപ്പിലാക്കുന്നത്.

ഇന്ത്യയിൽ തൊള്ളായിരത്തിനു മുകളിൽ യൂണിവേഴ്സിറ്റികളും അമ്പതിനായിരത്തിനു മുകളിൽ കോളേജുകളും അനുബന്ധസ്ഥാപനങ്ങളുമുണ്ട്. ഏകദേശം 50 ലക്ഷത്തിനു മുകളിൽ ബിരുദധാരികൾ ഓരോ വർഷവും പുതുതായി പഠിച്ചിറങ്ങുന്ന രാജ്യമാണ് നമ്മുടേത്. ഇതിൽ കേവലം 10% ത്തിനു താഴെ മാത്രമാണ് മികച്ച തൊഴിൽ നൈപുണ്യമുള്ളവരായി മാറാൻ സാധിക്കുന്നത്. ഇത് കാരണം സൃഷ്ടിക്കപ്പെടുന്ന തൊഴിലില്ലായ്മ നമ്മുടെ സമൂഹത്തെ സാരമായി ബാധിച്ചിരിക്കുന്നു. മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്ക് അനുസൃതമായിട്ടുള്ള കോഴ്‌സുകളുടെ അഭാവമാണ് ഒരു പരിധിവരെ ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുവാനുള്ള കാരണം, ഇവിടെയാണ് B. voc പോലുള്ള തൊഴിലധിഷ്ഠിത ബിരുദ പഠനങ്ങളുടെ പ്രസക്തി.

വരാൻ പോകുന്ന വർഷങ്ങളിൽ ഏതൊക്കെ പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കപ്പെടാം എന്നതിന്റെയും അത്തരം മേഖലകളിൽ സൃഷ്ടിക്കപ്പെടാൻ പോകുന്ന തൊഴിലവസരങ്ങളുടെയും കൃത്യമായ അപഗ്രഥനത്തിലൂടെ തയ്യാറാക്കുന്ന കോഴ്‌സുകൾക്ക് മാത്രമേ ഭാവിതലമുറയെ സുരക്ഷിതരാക്കുവാൻ സാധിക്കുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിൽ 2013 ൽ NSDC യുടെ കീഴിൽ വിവിധ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് സെക്ടർ സ്കിൽ കൗൺസിൽ രൂപീകരിക്കുകയും ഓരോ തൊഴിൽ മേഖലകൾക്കും അനുസൃതമായി National Occupational Standards അനുസരിച്ചുള്ള Qualification Pack ഉം NSQF
( National skill qualification frame work ) അനുസരിച്ചുള്ള Grading ഉം പ്രാബല്യത്തിൽ വന്നു. ഇതിനു ശേഷം 2014- ൽ NSQF level 5, 6, 7, ഘട്ടങ്ങളിലൂടെ ബന്ധപ്പെട്ട SSC യുമായി ചേർന്ന് യൂണിവേഴ്സിറ്റി തലത്തിലും കോളേജ് തലത്തിലും നടത്താവുന്ന B.voc എന്ന തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സുകൾക്ക് ഇന്ത്യയിൽ തുടക്കമായി.

BA, B.com, BBA, BSc. തുടങ്ങി മറ്റ് എല്ലാ ഡിഗ്രി കോഴ്‌സുകളും പോലെ തന്നെ യു.ജി.സി. യുടെ റഗുലർ ഡിഗ്രി കോഴ്‌സുകളാണ് B. voc ബിരുദവും. IAS, IPS, SSC – തുടങ്ങി ബിരുദം യോഗ്യതയായി ഇന്ത്യയിൽ നടത്തപ്പെടുന്ന എല്ലാ മത്സരപരീക്ഷകളും, തൊഴിൽ മേഖലകളും B. voc കഴിഞ്ഞ വിദ്യാർത്ഥികൾക്കും എത്തിപ്പെടാവുന്നതാണ്. മറ്റു ഡിഗ്രി കോഴ്‌സുകളിൽ നിന്ന് B.voc ക്കിനുള്ള പ്രധാന വ്യതാസം, B.voc സിലബസ് 60% പ്രാക്ടിക്കലും 40% തിയറിയും എന്ന രീതിയിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ളത് എന്നതാണ്. – ആകെ 180 ക്രഡിറ്റിൽ 108 ക്രഡിറ്റ് പ്രാക്ടിക്കൽ അഥവാ സ്കിൽ കോപണന്റായും 72 ക്രഡിറ് -തിയറി അഥവാ ജനറൽ എഡ്യൂക്കേഷൻ കോപണന്റായും ക്രമീകരിച്ചിരിക്കുന്നു. മൂന്നു വര്ഷം ദൈർഘ്യമുള്ള B.voc കോഴ്സ് പൂർത്തീകരിക്കുമ്പോൾ NSQF level 7- നൽകുന്ന B.voc ഡിഗ്രിയും, – ഒന്നാം വര്ഷം പൂർത്തീകരിക്കുമ്പോൾ NSQF level 5 നൽകുന്ന ഡിപ്ലോമ യോഗ്യതയും, രണ്ടാം വര്ഷം പൂർത്തീകരിക്കുമ്പോൾ NSQF level 6 നൽകുന്ന അഡ്വാൻസ് ഡിപ്ലോമ യോഗ്യതയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. ഏതെങ്കിലും കാരണത്താൽ ഒന്ന്,രണ്ട് വർഷങ്ങളിൽ പഠനം നിർത്തേണ്ടി വന്നാൽ, ഡിപ്ലോമ, അഡ്വാൻസ് ഡിപ്ലോമ എന്നീ യോഗ്യതകൾ ലഭിക്കും എന്നത് B.voc ക്കിന്റെ മാത്രം പ്രത്യേകതയാണ്. പഠനം ഏതെങ്കിലും കാരണവശാൽ താത്കാലികമായി നിർത്തി വെക്കേണ്ടി വന്നാലും, NSQF level – 5, 6 മാനദണ്ഡം അനുസരിച്ചുള്ള യോഗ്യതകൾ കൈവശം വന്നു ചേരും എന്ന് ചുരുക്കും, അതുപോലെ സൗകര്യപ്രദമായ സമയത്ത് പഠനം തുടരുവാനും ഡിഗ്രി പഠനം പൂർത്തീകരിച്ച് B.voc നേടുവാനുമുള്ള അവസരം നൽകുന്നു എന്നതും ശ്രദ്ധേയമാണ്.

B.voc ഡിഗ്രിയുടെ 40% തിയറി ഭാഗം യൂണിവേഴ്സിറ്റി നേരിട്ടും 60% പ്രാക്ടിക്കൽ ഭാഗം നേഷണൽ ഒക്കുപേഷണൽ സ്റ്റാൻഡേർഡ് അനുസരിച്ചു ബന്ധപ്പെട്ട സെക്ടർസ്‌കിൽ കൗൺസിലിന്റെ മാനദണ്ടങ്ങൾക്ക് അനുസൃതമായിട്ടാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അതുപോലെ 60% പ്രാക്ടിക്കൽ ഭാഗം വിദ്യാർഥികളിലേക്ക് പ്രാധാന്യത്തോട് കൂടി നടപ്പിലാക്കുന്നതിനായി, ബന്ധപ്പെട്ട മേഖലകളിലെ ഇൻഡസ്ടറി പാർട്ണർമാരുമായി സംയോജിച്ച്, തൊഴിൽ പ്രാവീണ്യവും. ഇന്റേൺഷിപ്പും വിദ്യാർത്ഥികൾക്ക് നൽകുന്നതും B.voc കോഴ്സിന്റെ പ്രത്യേകതയാണ്. ഇന്റേൺഷിപ്പിൽ മികച്ച പ്രകടനം നടത്തുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് കഴിയുന്നതോടൊപ്പം തന്നെ ജോലിയിൽ പ്രവേശിക്കാനുള്ള അവസരവും B.voc കോഴ്‌സുകൾ നൽകുന്നു. 2014 ൽ 550 ഓളം വിദ്യാർത്ഥികളുമായി ആരംഭിച്ച B.voc കോഴ്‌സുകളിൽ 2019 അധ്യയന വര്ഷം ആകുമ്പോഴേക്കും 30000 ത്തിന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഉന്നതപഠനത്തിനായി MBA, MCA പോലുള്ള സാധാരണ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രികൾക്കും കൂടാതെ M.Voc നും അഡ്മിഷൻ നേടാം എന്നതും B.voc ന്റെ പ്രത്യേകതയാണ്.

മാറുന്ന തൊഴിൽ മേഖലകൾക്ക് അനുസൃതമായ കോഴ്‌സുകളാണ് B.voc ലൂടെ നടപ്പിലാക്കുന്നത്. എന്നത് കൊണ്ട് തന്നെ വരും കാലങ്ങളിൽ ലക്ഷകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാവുന്ന പാരാമെഡിക്കൽ,ഹെൽത്ത് കെയർ മേഖലകളിലും B.voc പഠനത്തിന്റെ സാധ്യത ഏറെയാണ്. മെഡിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,മെഡിക്കൽ റോബോട്ടിക് എന്നീ മേഖലകൾ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാരാമെഡിക്കൽ രംഗത്ത് കാർഡിയാക് ടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി, മെഡിക്കൽ ഇമേജിങ് ടെക്നോളജി, റേഡിയോളജി, ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ്, തുടങ്ങി ഒട്ടനവധി മേഖലകളിലായി ഉയർന്ന ശമ്പളത്തോട് കൂടി ജോലി നേടുവാൻ B.voc കോഴ്‌സുകളിലൂടെ സാധിക്കുന്നതാണ്.2030 ആകുമ്പോഴേക്കും പാരാമെഡിക്കൽ ഹെൽത്ത് കെയർ മേഖലയിൽ 1.5 മില്യൺ തൊഴിലവസരങ്ങൾ വരും എന്നതും ഈ മേഖലയിലെ B.voc കോഴ്‌സുകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
പഠിക്കുന്ന കോഴ്‌സുകൾ വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. മാറുന്ന തൊഴിൽ, സംഭരകത്വ മേഖലകൾക്ക് അനുയോജ്യമായി തയ്യാറാക്കപ്പെട്ട B.voc കോഴ്‌സുകൾ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാനും, മികച്ച തൊഴിൽ നൈപുണ്യമുള്ളവരായി അവരെ മാറ്റിയെടുക്കുവാനും ഏറെ പ്രയോജനകരമാണ്. അഭിരുചികൾക്കനുസൃതമായിട്ടുള്ള മികച്ച B.voc കോഴ്‌സുകൾ തിരഞ്ഞെടുക്കൂ. ഉയർന്ന ജീവിത വിജയം നേടൂ.

Leave A Comment